പത്തനംതിട്ടയിൽ സർക്കാർ സ്കൂളിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52)യെയാണ് ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

New Update
dead bodyyy.jpg

പത്തനംതിട്ട: പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52)യെയാണ് ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

Advertisment

ബെജിക്കെതിരെ സ്‌കൂളിലെ മുൻ പ്രധാനാധ്യാപിക നൽകിയ അപകീർത്തി കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് പരാതി ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു. വീടിന് അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്.