/sathyam/media/media_files/2025/08/19/images-1280-x-960-px146-2025-08-19-16-47-21.jpg)
പട്‌ന:ബിഹാറില്‍ ട്രെയിനിലെ സീറ്റില്‍ നായയെ ഉപേക്ഷിച്ച് ഉടമസ്ഥന്‍. ട്രെയിന്‍ വൈകിയത് ഒരുമണിക്കൂറിലധികം.
റക്‌സോലിയില്‍ നിന്ന് സമസ്തിപുരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 55578 നമ്പര്‍ പാസഞ്ചര്‍ ട്രെയിനാണ് ഒരുമണിക്കൂറിലധികം വൈകിയത്.
രാവിലെ 6.50-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഒരുമണിക്കൂറിലധികം വൈകി 8:10 നാണ് പുറപ്പെട്ടത്. നായയെ ട്രെയിനിന്റെ സീറ്റില്‍ കെട്ടിയിട്ട നിലയിലായിരുന്നു.
യാത്രക്കാര്‍ കോച്ചിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതോടെ നായ കുരയ്ക്കുകയും അവര്‍ക്കു നേരെ ചാടാന്‍ ശ്രമിക്കുകയുമായിരുന്നു.
നായയെ സീറ്റില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ട യാത്രക്കാര്‍ പരിഭാന്ത്രിയിലായി. തുടര്‍ന്ന് റെയില്‍വെ ജീവനക്കാരെത്തി നായയെ മാറ്റാനുള്ള ശ്രമം തുടങ്ങിയെങ്കിലും അത് ഫലംകണ്ടില്ല.
തുടര്‍ന്ന് നായയുള്ള കോച്ചില്‍ യാത്രക്കാരെ കയറ്റാതെ ട്രെയിന്‍ യാത്ര ആരംഭിക്കുകയായിരുന്നു.
നായയെ ട്രെയിനിലെ സീറ്റില്‍ കെട്ടിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വീഡിയോ വൈറലായി.
സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. വളര്‍ത്തുനായയാണ് ഇതെന്നും ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയതാകാമെന്നുമാണ് പ്രാഥമിക നിഗമനം.