/sathyam/media/media_files/2025/02/24/2jxqQK4i9U03H5D0nAWF.jpg)
ഇ​ടു​ക്കി: ലൗ ​ജി​ഹാ​ദ് പ​രാ​മ​ർ​ശ​ത്തി​ല്‍ പി.​സി.​ജോ​ർ​ജി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി. യൂ​ത്ത്കോ​ൺ​ഗ്ര​സ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ലാ​ൽ സ​മ​ദാ​ണ് തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
കേ​ര​ള​ത്തി​ൽ ഒ​രു കേ​സ് പോ​ലും ലൗ ​ജി​ഹാ​ദി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. പി.​സി.​ജോ​ർ​ജ് ന​ട​ത്തു​ന്ന​ത് ക​ള്ള പ്ര​ച​ര​ണം ആ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ മാ​ത്രം 400 പെ​ൺ​കു​ട്ടി​ക​ളെ ലൗ ​ജി​ഹാ​ദി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടു.
41 പേ​രെ മാ​ത്ര​മാ​ണ് തി​രി​കെ കി​ട്ടി​യ​ത്. ക്രി​സ്ത്യാ​നി​ക​ൾ 24 വ​യ​സി​ന് മു​മ്പ് പെ​ൺ​കു​ട്ടി​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ക്കാ​ൻ ത​യാ​റാ​ക​ണം. യാ​ഥാ​ർ​ത്ഥ്യം മ​ന​സി​ലാ​ക്കി ര​ക്ഷി​താ​ക്ക​ൾ പെ​രു​മാ​റ​ണ​മെ​ന്നും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു.