മഹാത്മാ ഗാന്ധിക്കെതിരായ പി.സി ജോര്‍ജിന്റെ അധിക്ഷേപം പൂഞ്ഞാര്‍ സീറ്റ് ഉറപ്പിക്കാന്‍. ആക്ഷേം ഉയര്‍ത്തി സി.പി.എമ്മും കോണ്‍ഗ്രസും. ബി.ജെ.പി മറുപടി പറയേണ്ടി വരും

New Update
pc george11.jpg

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച് ബിജെപി നേതാവ് പി.സി ജോര്‍ജ് അവഹേളിച്ചതു പൂഞ്ഞാര്‍ സീറ്റ് ഉറപ്പിക്കാനെന്ന ആക്ഷേപം ഉയര്‍ത്തി സി.പി.എമ്മും കോണ്‍ഗ്രസും. ഗാന്ധി വിമര്‍ശനത്തിലൂടെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രീതി നേടി സ്ഥാനാര്‍ഥിയാവാനാണു ശ്രമം എന്നു സി.പി.എം ആരോപിക്കുന്നു. ബി.ജെ.പി നേതൃത്വം ജോര്‍ജിന്റെ പരാമര്‍ശത്തില്‍ മറുപടി പറയണമെന്നാണ് ഉയരുന്ന ആവശ്യം. 

Advertisment

bjp

സമരം ചെയ്തു സ്വാതന്ത്ര്യം നേടിത്തന്നു എന്നു പറയുന്നതു മണ്ടത്തരമാണെന്നു പി.സി ജോര്‍ജ് പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണു ഗാന്ധി ചെയ്തതെന്നുമാണ്  ഒരു സ്വകാര്യ ഓണ്‍ലൈന്‍ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പി.സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചു സംസാരിച്ചത്.

ഗാന്ധി ദൈവം തമ്പുരാനാണോ. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണു ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും പി.സി ജോര്‍ജ് ചോദിച്ചു.

pc george

അതേസമയം, ഗാന്ധിജിയെ പി.സി ജോര്‍ജ് അവഹേളിച്ചെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലാണ് അവഹേളനം എന്നു പരാതിയില്‍ പറയുന്നുണ്ട്. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. പരാതി പോലീസ് പരിശോധിച്ചു വരികയാണ്.

Advertisment