മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് അടിയന്തരമായി സഹായം നല്‍കണമെന്ന് പി ഡി പി

ദുരന്തത്തില്‍ മരണപ്പെട്ട പിഞ്ചോമനകളുടെ വീടുകള്‍ പിഡിപി നേതാക്കന്മാര്‍ സന്ദര്‍ശിച്ചു.

New Update
PDP 1123

കല്ലടിക്കോട്: കരിമ്പ അപകടത്തില്‍ ജീവന്‍ നഷ്ടമായ നാല് കുഞ്ഞുങ്ങളുടെ കുടുംബത്തിന് അടിയന്തരമായി സഹായം നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവണമെന്ന് പി ഡി പി നേതാക്കള്‍ പറഞ്ഞു.

Advertisment

ദുരന്തത്തില്‍ മരണപ്പെട്ട പിഞ്ചോമനകളുടെ വീടുകള്‍ പിഡിപി നേതാക്കന്മാര്‍ സന്ദര്‍ശിച്ചു.


പിഡിപി  മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി, സംസ്ഥാന നേതാക്കന്മാര്‍ ജില്ലാ മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.


അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ദുരന്ത മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് കരിമ്പ പ്രദേശം. നാഷണല്‍ അതോറിറ്റിയുടെ അശാസ്ത്രീയമായ നിര്‍മ്മാണം ഇവിടെ വ്യക്തമാവുകയാണ്. 

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണം

പനയമ്പാടം വളവ് യുദ്ധകാല അടിസ്ഥാനത്തില്‍  നിവര്‍ത്തി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കും. 

അതുപോലെ നാഷണല്‍ ഹൈവേ റൂട്ടില്‍ മണ്ണാര്‍ക്കാട് മുതല്‍ പാലക്കാട് വരെയുള്ള ചില ഭാഗങ്ങളില്‍ കൊടും വളവുകള്‍ നിവര്‍ത്തി അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ആക്കി ജനങ്ങളോട് സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം.


 അപകട വളവുകളില്‍ പോലീസ് നിയന്ത്രണവും അതുപോലെ വേഗനിയന്ത്രണവും ഏര്‍പ്പെടുത്തണമെന്നും പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുത്തു മൗലവി ആവശ്യപ്പെട്ടു.


പ്രശ്‌നം പരിഹരിക്കുന്നത് വരെ സമരമുഖത്ത് ജനങ്ങളുടെ കൂടെ ഉണ്ടാവുമെന്ന് പിഡിപി ജില്ലാ പ്രസിഡണ്ട് കെ. കെ. ഷാഹുല്‍ പറഞ്ഞു. 

മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മച്ചിങ്ങല്‍ പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പി മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഓക്കേ അബ്ദുല്ല മുസ്ലിയാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദാലി പട്ടാമ്പി മണ്ഡലം സെക്രട്ടറി അബൂബക്കര്‍ ഐ എസ് എഫ് നേതാവ് ബാദുഷ കുരുക്കള്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു.

Advertisment