കാലിന് പരിക്കേറ്റ് വീടിനു മുന്നിൽ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി, ഏറ് കൊണ്ട് ചത്ത മയിലിനെ കറി വച്ചയാള്‍ അറസ്റ്റില്‍

തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്.

New Update
peacock Untitledrain

കണ്ണൂർ: കാലിന് പരിക്കേറ്റ് വീടിനു മുന്നിൽ എത്തിയ മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. വീട്ടിൽ നിന്ന് കറിവെച്ച മയിൽ മാംസവും പിടിച്ചെടുത്തു.

Advertisment

ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നിൽ മയിലെത്തിയത്. കാലിന് പരിക്കേറ്റ മയിലിന് നെരെ മരക്കൊമ്പ് എറിയുകയും പരിക്കേറ്റ്‌ ചത്ത മയിലിനെ വൃത്തിയാക്കിയെടുത്ത് മാംസം കറിവക്കുകയും ചെയ്തു.

ബാക്കി വന്ന അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. 

Advertisment