Advertisment

ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചരിഞ്ഞ മുറിവാലൻ കൊമ്പന്‍റെ ശരീരത്തില്‍ കണ്ടെത്തിയത് 20 പെല്ലറ്റുകള്‍; പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജഡം സംസ്‌കരിച്ചു

ചക്കക്കൊമ്പന്‍റെ നീണ്ട കൊമ്പുകൾ ആഴ്ന്നിറങ്ങിയാണ് മുറിവാലന്‍റെ കരളിന് പരിക്കേറ്റത്.

New Update
v

ഇടുക്കി: ചിന്നക്കനാലിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്‍റെ ശരീരത്തിൽ നിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തി. പോസ്‌റ്റുമോർട്ടം പരിശോധനയിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്. ഇതിൽ 19 പെല്ലറ്റുകളും ട്വൽവ് ബോർ തോക്കുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

ഇതിന് കാലപ്പഴക്കമുള്ളതായി വൈദ്യസംഘം പറഞ്ഞു. ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ മുറിവേറ്റ ആന കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെയാണ് ചരിഞ്ഞത്.

വന്യജീവികളെ തുരത്താനായി വനം വകുപ്പ് ഉപയോഗിക്കുന്ന തോക്കുകൾ ആണ് ട്വൽവ് ബോർ ആക്ഷൻ തോക്കുകൾ. ദേവികുളം റേഞ്ചിൽ 4 ട്വൽവ് ബോർ തോക്കുകൾ ആണുള്ളത്. എന്നാൽ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല.

മുറിവാലൻ കൊമ്പന്‍റെ ശരീരത്തിൽ ഉള്ള പെല്ലറ്റുകൾ എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇടത്തരം വലുപ്പത്തിലുള്ള ഒരു പെല്ലറ്റും മുറിവാലന്‍റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ളവയല്ല.

ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഞായറാഴ്‌ച പുലർച്ചെ ചരിഞ്ഞ മുറിവാലൻ കൊമ്പന്‍റെ ജഡം പോസ്‌റ്റുമോർട്ടം നടത്തിയതിന് ശേഷം മറവു ചെയ്‌തു. ചിന്നക്കനാൽ അറുപതേക്കറിന് സമീപമുളള ചോലയിലാണ് ജഡം മറവ് ചെയ്‌തത്.

ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ കരളിനേറ്റ ക്ഷതമാണ് മുറിവാലൻ കൊമ്പന്‍റെ മരണ കാരണമെന്ന് പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. ചക്കക്കൊമ്പന്‍റെ നീണ്ട കൊമ്പുകൾ ആഴ്ന്നിറങ്ങിയാണ് മുറിവാലന്‍റെ കരളിന് പരിക്കേറ്റത്. ഇതുകൂടാതെ വാരിയെല്ലുകൾക്കും പൊട്ടൽ ഉണ്ടായിട്ടുണ്ട്.

Advertisment