തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ഉത്തരവിറങ്ങി.ഒരുമാസത്തെ 1600 രൂപയാണ് ലഭിക്കുന്നത്. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബര്‍ 26നകം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശം.
ജൂലൈ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശിക കൂടി നല്‍കാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്ക് 667.17 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.
ക്ഷേമപെന്‍ഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നുവെങ്കിലും ഇതില്‍ ഉത്തരവായിരുന്നില്ല.
തുടര്‍ന്ന് ധനവകുപ്പിന് പണം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ നീണ്ടു പോകുന്നതെന്ന് വിമര്‍ശവുമുയര്‍ന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെന്‍ഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.