Advertisment

അറുപത് വയസാവാതെ ക്ഷേമപെൻഷൻ കിട്ടില്ലെന്നിരിക്കെ സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെ പെൻഷൻ പട്ടികയിൽ കടന്നുകൂടി ? അപേക്ഷകളിലും പെൻഷൻ അംഗീകരിച്ചതിലും ഗുരുതര വീഴ്ച. ഗസറ്റ‍ഡ് ഉദ്യോഗസ്ഥർ വരെ പാവപ്പെട്ടവരുടെ 1600രൂപ പെൻഷനിൽ കൈയ്യിട്ടു വാരി. ഇതുവരെ തട്ടിയ തുക 50കോടി കടക്കും. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ക്ഷേമപെൻഷനിലെ കള്ളക്കളിയിലൂടെ ഖജനാവ് ചോരുന്ന വഴികൾ ഇങ്ങനെ

യുഡി.എഫ് സർക്കാറിന്‍റെ കാലത്ത് 42 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷ പെൻഷൻ നൽകിയിരുന്നത്. 62 ലക്ഷം പേരാണ് ഇപ്പോൾ പെൻഷൻ വാങ്ങുന്നത്.

New Update
social security pension

തിരുവനന്തപുരം: സമൂഹത്തിലെ ഏറ്റവും അവശത അനുഭവിക്കുന്നവർക്കും അശരണർക്കും നൽകുന്ന 1600 രൂപയുടെ ക്ഷേമപെൻഷൻ കൈയ്യിട്ടുവാരിയ ഉന്നത സർക്കാരുദ്യോഗസ്ഥർ ഖജനാവിൽ നിന്ന് തട്ടിയെടുത്തത് 50കോടിയോളം രൂപയെന്ന് പ്രാഥമിക കണ്ടെത്തൽ.

Advertisment

തട്ടിപ്പ് നടത്തിയവരുടെ എണ്ണം വൻതോതിൽ കൂടാനിടയുണ്ട്. രണ്ട് പെൻഷൻ വാങ്ങുന്നെന്ന കാരണത്താൽ ക്ഷേമനിധി പെൻഷനുകൾ വാങ്ങുന്നവരെപ്പോലും സാമൂഹ്യക്ഷേമ പെൻഷനിൽ നിന്ന് ഒഴിവാക്കിയിരിക്കെയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ തട്ടിപ്പ് പുറത്തുവന്നത്.


സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ് വൻ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ കൈപ്പറ്റിയതെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറ‍ഞ്ഞു.  വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയതായി ഇതുവരെ കണ്ടെത്തിയത്. എന്നാൽ എണ്ണം ഇനിയും കൂട്ടാനിടയുണ്ട്.


kn balagopal1

സാമൂഹ്യക്ഷേമ പെൻഷനിൽ അനർഹരെ ഒഴിവാക്കാൻ സൂക്ഷ്മപരിശോധനയും മസ്റ്ററിംഗുമടക്കം കർശന മാനദണ്ഡങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ഗസറ്റ‍് റാങ്കുള്ള ഉദ്യോഗസ്ഥർവരെ പെൻഷൻ കൈയ്യിട്ടു വാരി. 

രേഖകളിൽ കൃത്രിമം കാട്ടിയതായി ഇതിനകം വ്യക്തമായിട്ടുണ്ട്. ക്ഷേമ പെൻഷൻ അപേക്ഷയിൽ മറ്റേതെങ്കിലും സർക്കാർ ആനുകൂല്യങ്ങളോ പെൻഷനോ കൈപ്പറ്റുന്നുണ്ടോ എന്ന് രേഖപ്പെടുത്തേണ്ട കോളമുണ്ട്.

ഇതിൽ വ്യാജപ്രസ്താവന ചേർത്താണ് ജീവനക്കാർ പദ്ധതിയിൽ ഗുണഭോക്താക്കളായത്. ഇത്രയധികം പേർ എങ്ങനെ പദ്ധതിയിൽ കയറിക്കൂടിയെന്നത് ധനവകുപ്പിനെയും അമ്പരപ്പിക്കുന്നതാണ്.

ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് 1458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന വിവരം ഇപ്പോൾ പുറത്തുവന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവരെല്ലാം കൂടി 8.40 കോടിയോളം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണക്ക്.


എന്നാൽ 2022ൽ  സിഎജി പുറത്തുവിട്ട സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ 9201സർക്കാർ ജീവനക്കാരും സർവ്വീസ് പെൻഷൻകാരും സാമൂഹ്യ സുരക്ഷാപെൻഷൻ വാങ്ങുന്നതായി ജില്ലാതലപട്ടിക സഹിതം വിവരം സർക്കാരിന് കൈമാറിയിരുന്നു. ഇതിലൂടെ 39.27കോടിയുടെ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയിരുന്നു.


B 

ഇതും കൂടി ചേർത്താൽ പതിനായിരത്തിലേറെ സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണക്ക്. 1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ.

1458 പേർ ഒരു മാസ പെൻഷൻ കൈപ്പറ്റിയ ഇനത്തിൽ മാത്രം 23.32 ലക്ഷം രൂപയാണ് സർക്കാറിന് നഷ്ടം. എത്ര മാസമായി ഇവർ പെൻഷൻ വാങ്ങുന്നെന്ന വിവരം സമാഹരിച്ചാലേ ആകെ നഷ്ടം കൃത്യമായി കണ്ടെത്താനാവൂ.

ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിന് 900 കോടി രൂപയാണ് വേണ്ടത്. പെൻഷൻ വിതരണത്തിനുള്ള കമ്പനി മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് പണം കണ്ടെത്തുന്നത്. നാലുമാസത്തെ പെൻഷൻ കുടിശ്ശികയാണ്.

ഒന്നാം പിണറായി  സർക്കാരിന്റെ കാലത്ത് 29,622.67കോടി രൂപയും രണ്ടാം പിണറായി സർക്കാർ വന്നശേഷം ഇതുവരെ 32100 കോടിയും ആണ് സാമൂഹ്യ സുരക്ഷാ പെൻഷനായി ചെലവാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സാമൂഹ്യ കരുതലിന്റെ ഭാഗമായി നൽകിപ്പോന്ന തുകയിലാണ് തട്ടിപ്പ് നടന്നത്.

60 വയസ്സ് പ്രായപരിധിയാണ് ക്ഷേമപെൻഷൻ പദ്ധതി അംഗമാകാനുള്ള പ്രധാന മാനദണ്ഡം. സർക്കാർ ജീവനക്കാർ എങ്ങനെ പദ്ധതിയിൽ അംഗമായി എന്നതാണ് പ്രധാന ചോദ്യം.


വികലാംഗ പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയവയാണ് മറ്റു ക്ഷേമ പെൻഷൻ പദ്ധതികൾ. ഇതിൽ ചേരുന്നതിന് പ്രായപരിധി ബാധകമല്ല. മുമ്പ് വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ വാങ്ങിയിരുന്നവർ സർക്കാർ ജോലി കിട്ടിയശേഷം പെൻഷൻ ഒഴിവാക്കിയിട്ടുണ്ടാകില്ലെന്നതാണ് മറ്റൊരു സാധ്യത.


pension uUntitled.jpg

സാധാരണക്കാർക്കുള്ള വിധവവികലാംഗ പെൻഷൻ, മാനസിക വൈകല്യം ബാധിച്ചവർക്കുള്ള പെൻഷൻ,അൻപത് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ എന്നിവയുടെ പേരിലാണ് കൂടുതൽ തട്ടിപ്പ് നടന്നിരിക്കുന്നത്. 

ഇവരിൽ പലരും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെയാണ് സർവ്വീസിൽ കയറിയത്. എന്നാൽ സർവ്വീസിൽ കയറിയശേഷം ഇത് ഉപേക്ഷിക്കാതെ തുടർന്നുവെന്നാണ് കണ്ടെത്തൽ.

തദ്ദേശ സ്ഥാപനങ്ങളിൽ പെൻഷനായി അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നൽകുന്നതിലും അശ്രദ്ധയുണ്ടായെന്നാണിത് സൂചിപ്പിക്കുന്നത്.

മുൻപ് നടത്തിയ പരിശോധനയിൽ ഒരേഗുണഭോക്താക്കൾക്ക് രണ്ടുവ്യത്യസ്ത പെൻഷനുകൾ വാങ്ങുന്നതായും സാക്ഷ്യപത്രങ്ങൾ ഹാജരാക്കാതെ പെൻഷൻ അനുവദിച്ചതായും കണ്ടെത്തിയിരുന്നു.

യുഡി.എഫ് സർക്കാറിന്‍റെ കാലത്ത് 42 ലക്ഷം പേർക്കാണ് സാമൂഹിക സുരക്ഷ പെൻഷൻ നൽകിയിരുന്നത്. 62 ലക്ഷം പേരാണ് ഇപ്പോൾ പെൻഷൻ വാങ്ങുന്നത്.

Advertisment