സിഎംഎഫ്ആർഐയിൽ പെൻഷൻ അദാലത്ത് 17ന്

New Update
2
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സി ഐ എഫ് ടി), കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സി ടി സി ആർ ഐ)  എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ സംബന്ധമായ പരാതികൾ തീർപ്പാക്കുന്നതിന് അദാലത്ത് നടത്തും. സെപ്തംബർ 17ന് രാവിലെ 11 ന് സിഎംഎഫ്ആർഐയിലാണ് പെൻഷൻ അദാലത്ത്. പെൻഷൻ സംബന്ധമായ പരാതികൾ റിട്ടയർമെന്റ് വിവരങ്ങൾ സഹിതംpensioncmfri@gmail.comഎന്ന വിലാസത്തിലേക്ക് മുൻകൂറായി ഇമെയിൽ ചെയ്യണം.  

വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക (www.cmfri.org.in)
Advertisment