മുടങ്ങിയ പെന്‍ഷന്‍ വീണ്ടും. ബിജുവിന് കൈത്താങ്ങേകി അദാലത്ത്

ഭിന്നശേഷിക്കാരനായ ബിജുവിന് മസ്റ്ററിങ് നടത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ മുടങ്ങിയതെന്ന് അധികൃതര്‍ മന്ത്രിയെ അറിയിച്ചു.

New Update
biju 1

മുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ പെന്‍ഷന്‍ വീണ്ടും ലഭിക്കുമെന്ന വിവരം അറിയിച്ചപ്പോള്‍ മന്ത്രി വി.എന്‍. വാസവന്റെ കൈപിടിച്ച് പി.എന്‍. ബിജു സന്തോഷം അറിയിച്ചപ്പോള്‍

കോട്ടയം: മുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ വീണ്ടും ലഭിക്കുമെന്ന വിവരം മന്ത്രി വി.എന്‍. വാസവന്‍ കൊതവറ പ്ലാക്കാട്ടം പള്ളില്‍ പി.എന്‍. ബിജുവിനെ അറിയിച്ചപ്പോള്‍ മന്ത്രിയുടെ കൈപിടിച്ച് സന്തോഷം അറിയിച്ചു ബിജു. 

Advertisment

ഭിന്നശേഷിക്കാരനായ ബിജുവിന് മസ്റ്ററിങ് നടത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പെന്‍ഷന്‍ മുടങ്ങിയതെന്ന് അധികൃതര്‍ മന്ത്രിയെ അറിയിച്ചു.


ബിജുവിന്റെ മസ്റ്ററിങ് പൂര്‍ത്തീകരിക്കും

biju 2

വീട്ടിലെത്തി ബിജുവിന്റെ മസ്റ്ററിങ് പൂര്‍ത്തീകരിക്കാന്‍ ഐ.ടി. മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. 


മസ്റ്ററിങ് കഴിഞ്ഞാലുടന്‍ പെന്‍ഷന്‍ അടിയന്തരമായി വീണ്ടും അനുവദിക്കാന്‍ തലയാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു മന്ത്രി നിര്‍ദ്ദേശം നല്‍കി.


 ''അദാലത്തിലൂടെ എന്റെ പരാതിക്ക് പരിഹാരമായി. പെന്‍ഷനല്ലാതെ എനിക്ക് മറ്റുവരുമാന മാര്‍ഗമൊന്നുമില്ല. വീണ്ടും പെന്‍ഷന്‍ കിട്ടും. ഏറെ സന്തോഷമുണ്ട്''- പി.എന്‍. ബിജു പറഞ്ഞു.  

Advertisment