/sathyam/media/media_files/2026/01/13/rain-kottayam-2026-01-13-17-08-24.jpg)
കോട്ടയം: കോട്ടയത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയായിരുന്നു ശക്തമായ ആരംഭിച്ചത്. 36.6 ഡിഗ്രിയോടെ കോട്ടയം ചൂടില്‍ മുന്നിലായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണു മഴ ലഭിച്ചത്.
കോട്ടയത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. അപ്രതീക്ഷിതമായി മഴ എത്തിയതോടെ ജനങ്ങള്‍ പെട്ടു. ശക്തമായ വെയില്‍ ഉണ്ടായിരുന്നതാല്‍ പലരും കുടയും റെയിന്‍ കോട്ടുമൊന്നും എടുത്തിരുന്നില്ല. ഇതോടെയണു പലരും പെട്ടുപോയത്.
ഇതോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായി. ഓടകളില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്കു നഷ്ടപ്പെട്ടതുകാരണം റോഡുകളില്‍ വെള്ളക്കെട്ടും ഉണ്ടായി.
കഴിഞ്ഞ വാരം ശ്രീലങ്കക്കു സമീപമായി രൂപപ്പെട്ട ന്യുനമര്‍ദം മൂലം ശ്രീലങ്കയില്‍ കനത്ത മഴ നല്‍കിയതിനു ശേഷം ദക്ഷിണ തമിഴ്‌നാടിനോട് ചേര്‍ന്ന് ന്യുനമര്‍ദം ദുര്‍ബലമായി തീര്‍ന്നു.
എന്നാല്‍, ഈ ന്യുനമര്‍ദം കൊണ്ടുവന്ന ഈര്‍പ്പം തമിഴ്‌നാട്ടിലും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി അങ്ങിങ്ങു ഭേദപ്പെട്ട മഴക്കു കാരണമായെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
കിഴക്കു നിന്നും എത്തുന്ന ഈര്‍പ്പം നിറഞ്ഞ കാറ്റു മൂലം കഴിഞ്ഞ 48 മണിക്കൂറില്‍ കേരളത്തിലും ചെറിയ തോതില്‍ ചുരുക്കം ഇടങ്ങളില്‍ മഴ ഉണ്ടായി. ജനുവരി ഫെബ്രുവരി മാസങ്ങള്‍ ആണു കേരളത്തില്‍ മഴ ലഭിക്കാന്‍ ഏറ്റവും സാധ്യത കുറഞ്ഞ അന്തരീക്ഷ സ്ഥിതി നിലനില്‍ക്കുന്ന കാലഘട്ടം.
ഈ സമയം അപൂര്‍വമായി ഉണ്ടാകുന്ന ന്യുനമര്‍ദങ്ങള്‍ മഴയ്ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയെക്കാമെങ്കിലും പല എതിര്‍ അന്തരീക്ഷ ഘടകങ്ങള്‍ മൂലം കേരളത്തില്‍ പരക്കെ ഈ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us