/sathyam/media/media_files/2025/12/15/untitled-design95-2025-12-15-23-44-54.png)
കോഴിക്കോട്: യുഡിഎഫിന് മേധാവിത്വമുള്ള ചങ്ങരോത്ത് പഞ്ചായത്ത് എൽഡിഎഫിന്റെ കൈയിൽ നിന്ന് തിരിച്ചുപിടിച്ചതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ ചാണകവെള്ളം തളിച്ച് മുസ്ലീംലീ​ഗുകാർ.
തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയ്ക്കാണ് യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ പി എം ഫൈസലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ ചൂലും ബക്കറ്റിൽ ചാണകവെള്ളവുമായി അഴിഞ്ഞാടിയത്.
ചങ്ങരോത്ത് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 2020ലെ തെരഞ്ഞെടുപ്പിൽ പട്ടികജാതിക്കാരനായ സിപിഐ എമ്മിലെ ഉണ്ണി വേങ്ങേരി പഞ്ചായത്ത് പ്രസിഡന്റാവുന്നത്.
ആകെയുള്ള19 വാർഡിൽ 10 സീറ്റിൽ എൽഡിഎഫും ഒമ്പത് സീറ്റിൽ യുഡിഎഫുമാണ് അന്ന് ജയിച്ചത്. ദളിത് വിഭാഗത്തിലുള്ള വ്യക്തി പഞ്ചായത്ത് പ്രസിഡന്റായതിലുള്ള അമർഷം അഞ്ചുവർഷക്കാലവും യുഡിഎഫിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചാണകവെള്ളം തളിക്കൽ.
യുഡിഎഫ് വിജയിച്ച പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ പഞ്ചായത്തുകളിലൊന്നും കാണിക്കാത്ത ആഭാസമാണ് യുഡിഎഫ് ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തിയത്. പട്ടികജാതിക്കാരനോടുള്ള യുഡിഎഫിന്റെ അവഹേളനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us