New Update
/sathyam/media/media_files/xKdmDHGBgdlfvuSXFesV.jpg)
കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. അല്ലിയോറത്തോട്ടിലാണ് 26കാരിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടില്‍ മുങ്ങിമരിക്കാന്‍ സാധ്യത കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു.
Advertisment
ദേഹത്തുണ്ടായിരുന്ന ചെയിനും പാദസരവുമടക്കമുള്ള ആഭരണങ്ങളെവിടെയെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്നു കാണാത്ത മൃതദേഹം പിറ്റേന്ന് രാവിലെ തോട്ടില്‍ കണ്ടതിലും നാട്ടുകാരില്‍ സംശയം ഉണ്ടാക്കുന്നു. പുല്ലരിയാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us