/sathyam/media/media_files/2025/03/25/7ohwozv5X2O6k9d2jZpb.jpg)
പെരിയ: പുല്ലൂർ പെരിയ പഞ്ചായത്തിലെ തൊടുപ്പനം, കല്ലുമാളം പ്രദേശങ്ങളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. ഞായറാഴ്ച രാവിലെ ഏഴോടെ തൊടുപ്പനത്തെ ടി വി കുഞ്ഞമ്പുവിന്റെ കൃഷിയിടത്തിൽ പുലിയെ കണ്ടു.
ജലസേചനം നടത്തുന്നതിനിടെയാണ് കൃഷിയിടത്തിലൂടെ പുലി പോകുന്നത് കണ്ടത്.
വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ശേഷപ്പയുടെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥരെത്തി പരിശോധന നടത്തി.
സ്ഥലത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തി. മൂന്നിടങ്ങളിലായാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
കല്ലുമാളം ഭാ​ഗത്തേക്ക് പുലി ഓടിപ്പോയതായി കുഞ്ഞമ്പു അറിയിച്ചതിനെ തുടർന്ന് വനപാലകർ അവിടെയും പരിശോധന നടത്തി.
പുലി ഒളിച്ചിരുന്നതായി സംശയിക്കുന്ന മാളം കണ്ടെത്തിയിട്ടുണ്ട്. മുള്ളൻ പന്നികൾ ഏറെയുള്ള സ്ഥലം കൂടിയാണിത്. മുള്ളൻപന്നിയുടെ മാളത്തിൽ പുലി തങ്ങാൻ സാധ്യതയുണ്ടന്നാണ് വനപാലകരുടെ നി​ഗമനം.
മാളത്തിന് സമീപത്തെ മരത്തിൽ വനപാലകർ ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂടുവയ്‌ക്കാമെന്ന് ഉദ്യോ​ഗസ്ഥർ ഉറപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us