കൊച്ചി: പെരിയാറില്‍ മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്.
മത്സ്യങ്ങള്‍ ചത്ത് പൊങ്ങാന്‍ കാരണം രാസമാലിന്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെയും അധികൃതര്‍ തയാറായിട്ടില്ല.
പെരിയാറിലെ മത്സ്യക്കുരുതിയില്‍ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതി കണ്ടെത്തി. കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പ് ചെയര്‍മാനായ സമിതിയാണ് കണ്ടെത്തിയത്.
തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നഷ്ട പരിഹാരത്തിന്റെ കാര്യത്തിലും ദുരന്തത്തിന് കാരണക്കാരായ കമ്പനികള്‍ക്കെതിരെ ഇനിയും നടപടി എടുത്തില്ല.