Advertisment

പെരുമ്പാവൂരിൽ കേടായ തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരൻ മരിച്ചു

കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

New Update
coconut tree fell down

കൊച്ചി: പെരുമ്പാവൂരിൽ കേടായ തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരൻ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആണ് സംഭവം നടന്നത്.

Advertisment

കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തെങ്ങിന്റെ അടിഭാഗം കേടായത് അറിയാതെ അതിന്റെ സമീപത്ത് തീ ഇട്ടതായിരുന്നു, ചൂടേൽക്കാൻ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.

Advertisment