പെരുമ്പാവൂർ: സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡുകൾ ഉപയോഗപ്പെടുത്തി വ്യാജ ആധാർ കാർഡുകൾ നിർമിച്ച് നൽകുന്ന ആൾ പിടിയിൽ.
അസം മൊബൈൽ ഷോപ്പിലാണു വ്യാജരേഖ നിർമിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുൽ ഇസ്ലാമിനെ(26) പെരുമ്പാവൂർ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
അസം സ്വദേശി റെയ്ഹാനുദീനെ (20) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
പണം നൽകിയാൽ ഏതു പേരിലും ആധാർ കാർഡ് നിർമിച്ചു നൽകുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെ 'ഓപ്പറേഷൻ ക്ലീൻ'ന്റെ ഭാഗമായി പരിശോധനയിലാണ് പിടികൂടിയത്.
പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയിൽ വ്യാജ ആധാർ കാർഡ് നിർമാണ കേന്ദ്രം കണ്ടെത്തിയത്.