പെ​റ്റ് ഷോ​യ്ക്ക് ഓമനമൃ​ഗങ്ങളെ കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതരുടെ അനുമതി. ഇതോടെ സ്കൂളിലേയ്ക്ക് ആനയുമായി വന്ന് വിദ്യാർത്ഥി. ആ​ന​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ‌​ടെ സ്കൂൾ അധികൃതർ പുലിവാൽ പിടിച്ചു. സംഭവം കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ

ക​ലൂ​ർ ഗ്രീ​റ്റ​സ് പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് സം​ഭ​വം. പെ​റ്റ് ഷോ​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സ്കൂ​ളി​ലെ​ത്തി​ച്ച​ത്.

New Update
ELEPHANT

കൊ​ച്ചി: പെ​റ്റ് ഷോ​യ്ക്ക് സ്കൂ​ളി​ൽ ആ​ന​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി വ​നം​വ​കു​പ്പ്.

Advertisment

സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗ​മാ​ണ് സ്കൂ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

ബു​ധ​നാ​ഴ്ച ക​ലൂ​ർ ഗ്രീ​റ്റ​സ് പ​ബ്ലി​ക് സ്കൂ​ളി​ലാ​ണ് സം​ഭ​വം. പെ​റ്റ് ഷോ​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സ്കൂ​ളി​ലെ​ത്തി​ച്ച​ത്. 

പൂ​ച്ച​യേ​യും നാ​യ​യേ​യും കു​തി​ര​യേ​യു​മൊ​ക്കെ കു​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ഒ​രു കു​ട്ടി ആ​ന​യു​മാ​യി സ്കൂ​ളി​ലെ​ത്തി​യ​ത്. ആ​ന​പ്പു​റ​ത്ത് ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ‌​ടെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. 

ഇ​ട​പ്പ​ള്ളി റേ​ഞ്ചി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്.

അ​നു​മ​തി വാ​ങ്ങി​യാ​ണോ ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നും കു​ട്ടി​ക​ളെ ആ​ന​പ്പു​റ​ത്ത് ക​യ​റ്റി​യ​തി​ന് അ​നു​മ​തി വാ​ങ്ങി​യി​രു​ന്നോ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ അ​നു​മ​തി വാ​ങ്ങി​യാ​ണ് ആ​ന​യെ സ്കൂ​ളി​ലെ​ത്തി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി. 

ആ​ന​പ്പു​റ​ത്ത് ക​യ​റി​യ​ത് ആ​ന​യു​ടെ ഉ​ട‌​മ​ക​ളാ​ണെ​ന്നും അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ സ്കൂ​ളി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു

Advertisment