കേരളം സാമ്പത്തിക അനാരോഗ്യമുള്ള സംസ്ഥാനം; അധിക കടമെടുപ്പ് അനുവദിച്ചാല്‍ ഉണ്ടാകുന്നത് സാമ്പത്തിക പ്രതിസന്ധി ! കേരളത്തിന്റെ ഹര്‍ജി തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡൽഹി: അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹർജി തള്ളണമെന്ന് കേന്ദ്രസർക്കാർ.

New Update
supreme court sebi.jpg

ന്യൂഡൽഹി: അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹർജി തള്ളണമെന്ന് കേന്ദ്രസർക്കാർ. കടമെടുപ്പ് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

Advertisment

സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. അധിക കടമെടുപ്പിന് കേരളത്തെ അനുവദിച്ചാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

കടമെടുപ്പ് നയപരമായ വിഷയമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കടമെടുപ്പ് സംബന്ധിച്ച വിഷയത്തിൽ കേരളം സുതാര്യമായല്ല നടപടികൾ സ്വീകരിക്കുന്നത് എന്നും കേന്ദ്രം ആരോപിച്ചു.