New Update
/sathyam/media/media_files/2025/09/22/kerala-congrass-2025-09-22-16-21-14.jpg)
തൊടുപുഴ: ജിഎസ്ടി വിലക്കുറവിനൊപ്പം രാജ്യത്ത് സാധാരണക്കാർക്ക് വിലക്കുറവ് ഫലവത്താകണമെങ്കിൽ പെട്രോൾ - ഡീസൽ വിലകൂടി കുറക്കണമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു.
Advertisment
റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ രണ്ട് വർഷമായി കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ പെട്രോൾ - ഡീസൽ വിലയിൽ ഒരു രൂപ പോലും കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആത്മാർത്ഥത കാട്ടുന്നില്ല.
രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും വ്യവസായ - വാണിജ്യ മേഖലയ്ക്കും ഉണർവ്വ് പകരണമെങ്കിൽ പെട്രോൾ - ഡീസൽ വില കുറയണം. കുടുംബ ബഡ്ജറ്റ് കുറച്ചു കൊണ്ടുവരുവാൻ പാചക വാതകവിലയും കുറച്ചേ മതിയാകൂ എന്നും എം.മോനിച്ചൻ ചൂണ്ടിക്കാട്ടി.