ഭാര്യാ മാതാവിന്റെ മരണം അറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ഹൃദയാഘാതം ഉണ്ടായത് വിമാനത്തില്‍ വെച്ച്. മുംബൈയില്‍ വിമാനം ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല

നെഞ്ചുവേദന  അനുഭവപ്പെട്ടതിനാല്‍ വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

New Update
Untitledkozphilip kutty

കോട്ടയം: ഭാര്യാ മാതാവിന്റെ മരണ വിവരം അറിഞ്ഞ് യുകെയില്‍ നിന്നു നാട്ടിലേക്കു പുറപ്പെട്ട ചിങ്ങവനം സ്വദേശിയായ പ്രവാസി മലയാളി വിമാനത്തില്‍ വെച്ചു മരിച്ചു.  

Advertisment

ചിങ്ങവനം കൊണ്ടൂര്‍ സ്വദേശിയും യു.കെയിലെ ബേസിംങ് സ്റ്റോക്കിലെ താമസക്കാരനുമായ  ഫിലിപ്പ് കുട്ടിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.


ഫിലിപ്പ് കുട്ടിയുടെ ഭാര്യാ മാതാവ് ചുങ്കം പുല്ലരിക്കുന്ന് കടവില്‍ സൂസമ്മ എബ്രഹാം (76) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി നാട്ടിലേക്കു വരുന്നതിനിടെയാണു ഫിലിപ്പ് കുട്ടിയുടെ മരണം.

ഈ മാസം 20നു നാട്ടില്‍ എത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു വ്യാഴാഴ്ച രാത്രി തന്നെ അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കുക ആയിരുന്നു. എന്നാല്‍, നെഞ്ചുവേദന  അനുഭവപ്പെട്ടതിനാല്‍ വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു.


ചിങ്ങവനം കൊണ്ടൂര്‍ സ്വദേശിയാണ് ഫിലിപ്പ് കുട്ടി. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഫിലിപ്പ് കുട്ടിയുടെ ഭാര്യ സജിനി. ഭാര്യാമാതാവ് സൂസമ്മ എബ്രഹാമിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും.

Advertisment