/sathyam/media/media_files/2024/12/13/dsarQOr4hF7POJkhcOEm.jpg)
തൃ​ശൂ​ർ: മ​ണ്ണൂ​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ന്നി ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ഫാ​മി​ലെ മു​പ്പ​തോ​ളം പ​ന്നി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യേ​റ്റ​താ​യാ​ണ് സൂ​ച​ന.
ബാം​ഗ​ളൂ​രു​വി​ലെ എ​സ്​ആ​ർ​ഡി​ഡി ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ണു​ബാ​ധ പ​ക​രാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച ഫാ​മി​ല്‍ നി​ന്നും ഒ​രു കി.​മീ ചു​റ്റ​ള​വി​ലു​ള്ള ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി ഫാ​മി​ലെ രോ​ഗം ബാ​ധി​ച്ച പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us