ആശ സമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ, സമരം നടത്തുന്നവർക്കും അതിന് താത്പര്യം വേണ്ടേ ? ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. സ​മ​രം ആ​ർ​ക്കെ​തി​രെ ചെ​യ്യ​ണം എ​ന്ന് സ​മ​ര​ക്കാ​ർ ആ​ലോ​ചി​ക്ക​ണമെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarayi

തിരുവനന്തപുരം: ആശ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു.

Advertisment

പക്ഷെ സമരം നടത്തുന്നവർക്കും അതിന് താത്പര്യം വേണ്ടേ ? ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി.


സ​മ​രം ആ​ർ​ക്കെ​തി​രെ ചെ​യ്യ​ണം എ​ന്ന് സ​മ​ര​ക്കാ​ർ ആ​ലോ​ചി​ക്ക​ണം. വേ​ത​നം കൂ​ട്ടി​യ സം​സ്ഥാ​ന​ത്തി​ന് എ​തി​രെ വേ​ണോ അ​തോ ഒ​ന്നും കൂ​ട്ടാ​ത്ത കേ​ന്ദ്ര​ത്തി​നെ​തി​രെ സ​മ​രം വേ​ണോ​യെ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


"സം​സ്ഥാ​ന​ത്ത് 26125 ആ​ശ​മാ​രു​ണ്ട്. 95% ആ​ശ​മാ​ർ സ​മ​ര​ത്തി​ൽ ഇ​ല്ല. ചെ​റി​യ വി​ഭാ​ഗം ആ​യ​ത് കൊ​ണ്ട് സ​മ​ര​ത്തെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചി​ല്ല. അ​ഞ്ച് വ​ട്ടം സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

സ​മ​ര സ​മി​തി ഉ​ന്ന​യി​ച്ച പ​ല ആ​വ​ശ്യ​ങ്ങ​ളും ന​ട​പ്പാ​ക്കി. ഉ​പാ​ധി ര​ഹി​ത ഓ​ണ​റേ​റി​യം ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി. വേ​ത​ന കു​ടി​ശി​ഖ തീ​ർ​ത്തു.' -​ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.