പിണറായി നന്നായി അഭിനയിക്കുണ്ട്. 'ഇരുവര്‍' മുഖ്യമന്ത്രിയുടെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെുക്കാനുള്ള പി.ആര്‍. ഗിമ്മിക്. തെരഞ്ഞെടുപ്പുകാലത്ത് മോഹന്‍ലാലിനെ വെച്ച് അഭിമുഖമെടുപ്പിച്ച് ഇറക്കിയാലും ജനങ്ങള്‍ തള്ളിക്കളിയുമെന്നു പ്രതിപക്ഷം

New Update
pinarayi mohallal

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ മോഹന്‍ലാല്‍ നടത്തുന്ന അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ പിണറായിയുടെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെുക്കാനുള്ള പി.ആര്‍. ഗിമ്മിക്കെന്ന് ആക്ഷേപം.

Advertisment

ശബരിമല സ്വര്‍ണ കൊള്ള മുതല്‍ ഇപ്പോള്‍ ഉയര്‍ന്ന ഡാറ്റാ ചോര്‍ത്തല്‍ വരെ സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി. കേരളത്തിന്റെ സാമ്പത്തിക നില പാടേ തകര്‍ന്നു.


കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നഷ്ടപ്പെട്ട ഇമേജ് തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വീണ്ടെുക്കാനാണ് പിണറായി വിജയന്റെ ശ്രമം.


സര്‍ക്കാര്‍ അമിതമായ പി.ആര്‍ വര്‍ക്ക് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി - മോഹന്‍ലാല്‍ അഭിമുഖം എത്തുന്നത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തു വരുന്നതോടെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചേക്കും. ഇപ്പോള്‍ തന്നെ പിണറയി നന്നായി അഭിനയിക്കുന്നുണ്ട്  എന്നുള്ള പരിഹാസം സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

 'പിണറായികാലം തീവില ക്കാലം, കടക്ക് പുറത്ത്' എന്ന മുദ്രാവാക്യമുയർത്തി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിലുള്ള 24 മണിക്കൂർ  ഉപവാസ സമരത്തിന്റെ സമാപന സമ്മേളന വേദിയിൽ പച്ചക്കറികൾ അടക്കമുള്ള അവശ്യസാധനങ്ങൾ വീട്ടമ്മമാർ ഉന്തുവണ്ടിയിൽ പ്രദർശിപ്പിച്ച് തീവിലയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ വേദനയോടെ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിക്ക് മുന്നിൽ വിവരിച്ചിരുന്നു. 

അതേസമയം, മോഹന്‍ലാല്‍ ഉള്ളതിനാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രതിപക്ഷം മുതിര്‍ന്നേക്കില്ലെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മോഹന്‍ലാല്‍.


അഭിമുഖം നടത്താന്‍ പിണറായി തന്നെ ആവശ്യപ്പെടുകയായിരുന്നു എന്നും മോഹന്‍ ലാല്‍ സമ്മതം മൂളാന്‍ കാരണം ഇതാണെന്നുമാണ് പുറത്തുവരുന്ന വിവരം.  


പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം വരുന്നു | Mohanlal | Pinarayi Vijayan |  Samakalika Malayalam

അഭിമുഖത്തിന്റെ പിന്നില്‍ സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ അടക്കമുള്ള പ്രമുഖരാണുള്ളത്. രണ്ടു ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായി നടത്തിയ ചിത്രീകരണത്തെക്കുറിച്ച് അധികമാരെയും അറിയിച്ചില്ല. 

ആദ്യ ദിവസം ഇരുവരും തമ്മില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയാക്കി. പിറ്റേ ദിവസമാണ് എല്ലാ ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഫെബ്രുവരി 26-നാണ്  റിലീസ് ചെയ്യുക.

Advertisment