എത്ര പൊളിച്ചെഴുതിയാലും ജനം മറക്കുമോ മുഖ്യമന്ത്രിയുടെ യഥാർഥ മുഖം. പിആർ ടീമിന്റെ തിരക്കഥയിൽ പിറന്ന അഭിമുഖത്തിൽ മുഖ്യമന്ത്രിക്ക് സൗമ്യഭാവം. ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ എതിരാളികൾക്ക് നേരെ 'പ്രത്യേക എക്ഷൻ' ഇട്ട പിണറായിക്ക് ഇഷ്ടം ആക്ഷൻ സിനിമ ! വിവാദ വിഷയങ്ങൾ ഒഴിവാക്കി മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളെന്ന് പ്രതിപക്ഷ ആരോപണം. മോഹൻലാലിനെ വെല്ലുന്ന അഭിനയം കാഴ്ചവെച്ചാൽ മാറുമോ മുഖ്യമന്ത്രിയുടെ പ്രതിഛായ ?

New Update
mohanlal-pinaryi-vijayan-jpg

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രിയുടെയും സർക്കാരിൻെറയും പ്രതിഛായ പൊളിച്ചെഴുതാൻ തിരനാടകങ്ങൾ ഇറക്കിത്തുടങ്ങി.

Advertisment

നടന വിസ്മയം മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്നത് ചിത്രീകരിച്ച് ടെലിവിഷൻ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യാനുളള തീരുമാനം പ്രതിഛായ ഉടച്ചുവാർക്കലിനുളള മുഖ്യ ആയുധമാണ്.


സിനിമയെ വെല്ലുന്ന ചിത്രീകരണവും ടീസർ കട്ടിങ്ങുമായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസും പി.ആർ.ടീമും മോഹൻ ലാലുമായുളള അഭിമുഖം പുറത്തിറക്കിയിരിക്കുന്നത്.


പത്ത് കൊല്ലത്തെ ഭരണത്തെതുടർന്നുണ്ടായിരിക്കുന്ന ഭരണവിരുദ്ധ വികാരത്തിൻെറ മൂലകാരണം മുഖ്യമന്ത്രി തന്നെ ആണെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തിൻെറ മൃദുലഭാവങ്ങൾ അനാവരണം ചെയ്യുന്ന അഭിമുഖം ചിത്രീകരിച്ചത്.

pinarayi mohallal

പ്രശസ്ത സംവിധായകൻ ടി.കെ.രാജീവ് കുമാറിനെ കൊണ്ടാണ് അഭിമുഖം ചിത്രീകരിച്ചതും എഡിറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സഹൃദയത്വം വ്യക്തമാക്കുന്നതിനായി അദ്ദേഹത്തിന് രജനീകാന്തിൻെറ ഇടിപ്പടങ്ങളാണ് ഇഷ്ടമെന്നും ആക്ഷൻ സിനിമകൾ ജീവിതത്തിൽ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഒക്കെ ചോദ്യം ചോദിച്ച് പറയിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.


നേരത്തെ പുറത്തുവന്ന അഭിമുഖങ്ങളിലും പിണറായി വിജയൻ ആക്ഷൻ സിനിമകളോടുളള ഇഷ്ടവും രജനീകാന്തിനോടുളള ആരാധനയും തുറന്നുപറഞ്ഞിട്ടുണ്ട്.


അതേ പല്ലവി തന്നെ ആണ് മോഹൻലാൽ നടത്തുന്ന അഭിമുഖത്തിലും ചോദിപ്പിച്ച് പറയിക്കുന്നത്. മൃഗപരിപാലനത്തിലും ജന്തുക്കളേ വളർത്തുന്നതിലും മുഖ്യമന്ത്രിക്കുളള താൽപര്യം വെളിവാക്കുന്നതിനായി വളർത്തുനായയേയും അഭിമുഖത്തിനിടയിൽ രംഗത്തിറക്കുന്നുണ്ട്.

ക്ളിഫ് ഹൌസിലെ പൊലീസുകാരിൽ ഒരാളാണ് നായയുമായി മുഖ്യമന്ത്രിക്കും മോഹൻലാലിനും അടുത്തേക്ക് വരുന്നത്.

ആളുകൾ കരുതുന്നത് പോലെ മുഖ്യമന്ത്രി ഒരു പരുക്കൻ സ്വഭാവക്കാരനല്ലെന്നും ആർദ്രഹൃദയാനാണെന്നും വരുത്തിതീർക്കാനാണ് നല്ല ആസൂത്രണത്തോടെ  അഭിമുഖം ചിത്രീകരിക്കുകയും അതിൽ പ്രതിഛായ പൊളിച്ചെഴുതുന്നതിന് ഉതകുന്ന ചോദ്യവും ഉത്തരവും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

പിണറായി വിജയൻ - മോഹൻലാൽ അഭിമുഖം വരുന്നു | Mohanlal | Pinarayi Vijayan |  Samakalika Malayalam

ജനപ്രിയ തീരുമാനങ്ങൾക്കൊപ്പം മുഖ്യമന്ത്രിക്ക് നേരെയുളള എതിർവികാരം കുറച്ചുകൊണ്ടുവരിക കൂടിചെയ്താൽ മൂന്നാമതും തുടർ ഭരണം എന്ന ചരിത്ര നേട്ടം എത്തി പിടിക്കാനാവുമെന്ന കണക്കുക്കൂട്ടലിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും പി.ആർ ടീമും പൊതുപണം ചെലവിട്ട് മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരം നാടകസ്വഭാവം വിളിച്ചുപറയുന്ന അഭിമുഖങ്ങൾ അരങ്ങിലെത്തിക്കുന്നത്.


നേരത്തെ ആലോചിച്ച് തയാറാക്കിയ ചോദ്യങ്ങളാണ് മോഹൻലാലിനെ കൊണ്ട് ചോദിപ്പിച്ചിരിക്കുന്നതെന്ന് ഇന്ന് പുറത്തിറക്കിയ ടീസറിൽ നിന്ന് വ്യക്തമാണ്.


പത്തുവർഷക്കാലത്തെ ആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള പൊലീസ് ഭരണത്തെ  ക്കുറിച്ചോ, പിൻവാതിൽ നിയമനങ്ങളെ കുറിച്ചോ, ശബരിമല സ്വർണത്തട്ടിപ്പിനെക്കുറിച്ചോ, ധൂർത്തിനെക്കുറിച്ചോ, വർഗീയപ്രചാരണം നടത്തുന്നവർക്ക് വേദി നൽകുന്നതിനെക്കുറിച്ചോ ചോദ്യങ്ങളൊന്നും അഭിമുഖത്തിൽ മോഹൻലാൽ ചോദിക്കുന്നില്ലെന്നാണ് വിവരം.

Happy birthday, dear Mohanlal: Pinarayi wishes the actor as he turns 65

ആക്ഷൻ സിനിമകളുടെ ആരാധകനായ മുഖ്യമന്ത്രി, കണ്ട സിനിമയിലെ രംഗങ്ങൾ യഥാർത്ഥ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിൽ മാത്രമാണ് അഭിമുഖകാരൻെറ കൌശലം നിഴലിക്കുന്നത്.

ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ എതിരാളികൾക്ക് നേരെ 'പ്രത്യേക എക്ഷൻ' പ്രയോഗിച്ചെന്ന പിണറായിയുടെ പഴയ പരാമർശമായിരിക്കും മോഹൻലാലിനെ കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചതെന്നാണ് സൂചന.


 2008ൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടിയെ മോഹൻലാൾ അഭിമുഖം ചെയ്തിരുന്നു.എന്നാൽ അന്ന് ഇത്തരം കോലാഹലങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.


മോഹൻലാൽ -പിണറായി അഭിമുഖത്തിന് ഉമ്മൻചാണ്ടി അഭിമുഖത്തിന് സാമ്യം പ്രധാനമന്ത്രി മോദിയോടാണെന്ന വിമർശനവും സമൂഹ മാധ്യമങ്ങളിൽ വന്നുതുടങ്ങിയിട്ടുണ്ട്.മോദിയെ കോപ്പിയടിക്കുകയാണ് പിണറായി വിജയെന്നാണ് വിമർശനം.

 അവിടെ അക്ഷയ് കുമാർ, ഇവിടെ മോഹൻലാൽ എന്നുളള പരിഹാസവും ഫേസ് ബുക്ക് പോസ്റ്റുകളിലും കമൻറുകളിലും കാണാം. പ്രതിഛായ മോശമാകുന്ന ഘട്ടത്തിൽ ചലച്ചിത്ര താരങ്ങളെ കൊണ്ട് അഭിമുഖം ചെയ്യിക്കുന്ന ശീലം പിണറായിക്ക് മുൻപേയുണ്ട്.

കണ്ടും മിണ്ടിയും ഇരുവര്‍'; പിണറായിയുമായി മോഹന്‍ലാലിൻ്റെ അഭിമുഖ സംഭാഷണം,  ടീസര്‍ ഇന്ന് | pinarayi mohanlal interview

ലാവലിൻ വിവാദകാലത്ത് നടി നവ്യനായരെ കൊണ്ട് പിണറായി വിജയനെ അഭിമുഖം ചെയ്യിച്ച് പാർട്ടി ചാനലായ കൈരളിയിൽ സംപ്രേഷണം ചെയ്തിരുന്നു.

മാവേലിനാടിൻെറ ചെന്താരകം എന്ന പേരിലായിരുന്നു പിണറായി വിജയനെയും ഭാര്യയേയും നടി നവ്യാ നായർ അഭിമുഖം ചെയ്തത്. ഉലകനായകൻ കമൽ ഹാസനെക്കൊണ്ടും പിണറായിയുടെ അഭിമുഖം ചെയ്യിച്ചിട്ടുണ്ട്.

Advertisment