/sathyam/media/media_files/2026/02/24/pinarayi-mohallal-2026-02-24-21-42-44.jpg)
തിരുവനന്തപുരം: നടൻ മോഹൻലാലുമായി നടത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ കുട്ടിക്കാലത്തെയും ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളെയും കുറിച്ച് മനസുതുറന്നു.
കടുത്ത ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് രാഷ്ട്രീയത്തിന്റെ മുൻനിരയിലെത്തിയ അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രധാന ഭാഗങ്ങൾ താഴെ:
"അഞ്ചാം ക്ലാസിൽ പഠനം നിർത്തി ബീഡി കെട്ടുന്ന പണിക്ക് പോകേണ്ടി വന്ന ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ ബീഡി കമ്പനിയിലെ തൊഴിലാളികൾ കുട്ടി പഠിക്കട്ടെ എന്ന നിലപാടാണ് എടുത്തത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തണൽ അമ്മയാണെന്നും അമ്മയുടെ വേർപാട് ഒരിക്കലും മറക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം ഓർത്തെടുത്തു. അമ്മയ്ക്കായി രാമായണവും കൃഷ്ണപ്പാട്ടും വായിച്ചു കൊടുക്കുമായിരുന്നു.
കുട്ടിക്കാലത്ത് ഭൂതപ്രേത പിശാചുക്കളെ വലിയ പേടിയായിരുന്നു. എം.എൽ.എ ആയിരുന്നപ്പോൾ പോലും വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല.
ആ ഇരുട്ടിലെ ഭയമെല്ലാം പിന്നീട് വളർന്നപ്പോൾ സ്വയം മാറ്റിയെടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒഴിവുനേരങ്ങളിൽ സിനിമ കാണാൻ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിക്ക് ആക്ഷൻ പടങ്ങളോടാണ് പ്രിയം. രജനീകാന്തിനോട് പ്രത്യേക ഇഷ്ടമുണ്ട്.
മലയാളത്തിൽ മറക്കാനാവാത്ത സിനിമകളിൽ ഒന്ന് 'അമൃതം ഗമയ' ആണ്. ടോൾസ്റ്റോയ്, വിക്ടർ ഹ്യൂഗോ, തകഴി എന്നിവരുടെ കൃതികൾ മുൻപ് ഒരുപാട് വായിക്കുമായിരുന്നു.
തനിക്കെതിരെ വരുന്ന വാർത്തകളിൽ വ്യാകുലപ്പെടാറില്ലെന്നും ഇന്നുവരെ ഒരു വാർത്തയിലും നേരിട്ട് വിളിച്ച് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയോടുള്ള എതിർപ്പാണ് തനിക്കെതിരെയുള്ള വാർത്തകളായി വരുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us