സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്

New Update
kia-pinarayi-750x394

കോട്ടയം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു.

Advertisment

ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണു തുക അനുവദിച്ചിരിക്കുന്നത്.


കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണു സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന. 


നാലു മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. എന്നിരിക്കെയാണു ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഇളവു നല്‍കി മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള 1.10 കോടി ഉടന്‍ ലഭ്യമാക്കാന്‍ ധനവകുപ്പു തീരുമാനിച്ചത്.

നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങള്‍ക്കു പകരമായാണു പുതിയ വാഹനം വാങ്ങുന്നത്. വാഹനത്തിന്റെ നിറം നിലവിലെതുപോലെ കറുപ്പ് തന്നെയാകുമെന്നാണ് സൂചന. 

കടുത്ത സാമ്പത്തിക ഞെരുക്കം തുടരുന്നതിനിടയിലും ഖജനാവില്‍ നിന്ന് ഇത്രയും വലിയ തുക മുഖ്യമന്ത്രിക്കായി ചെലവഴിക്കുന്നതു വിവാദമായിട്ടുണ്ട്.

Advertisment