വർഗീയ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ രീതി മുഖ്യമന്ത്രി അവലംബിക്കുന്നു. മുഖ്യമന്ത്രി മതേതരത്വത്തെ കുറിച്ച് വാതോരാതെ സംസാരിച്ചതിനാണ് കേരള യാത്ര വേദിയിൽ മറുപടി നൽകിയതെന്ന് വി.ഡി. സതീശൻ. ആ വേദിയിൽ പറഞ്ഞത് എന്തിനെന്ന വിമർശനത്തിന് പ്രതിപക്ഷ നേതാവിൻ്റെ മറുപടി ഇങ്ങനെ

New Update
pinarai vijayan vd satheesan-2

കൊച്ചി : കാന്തപുരത്തിന്റെ കേരളയാത്ര സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വര്‍ഗീയതയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പരസ്പര ബന്ധമില്ലാതെ വര്‍ഗീയ കലാപങ്ങളെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു. 

Advertisment

കോടിയേരിയുടെയും വി.എസ് അച്യുതാനന്ദന്റെയും കാലത്ത് എത്രയോ വര്‍ഗീയ കലാപങ്ങള്‍ നടന്നു. മുഖ്യമന്ത്രി എന്താണ് പറയാന്‍ ഉദ്ദേശിച്ചതെന്ന് മനസിലായില്ല എന്ന് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി മതേതരത്വത്തിന്റെ വക്താവാകാന്‍ ശ്രമിക്കുകയാണ്. 

ഒരു വശത്ത് വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്ക് പട്ടും വളയും നല്‍കി പൊന്നാട ചാര്‍ത്തുകയാണ്. എന്നിട്ട് അവരെക്കൊണ്ട് ഇവര്‍ക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

സംഘ്പരിവാറിന്റെ അതേ പാതയിലാണ് സി.പി.എമ്മും. ജാതിമത ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാര്‍ രീതിയാണ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും അവലംബിക്കുന്നത്. 

എന്നിട്ട് മതേതരത്വത്തെ കുറിച്ച് വാതോരാതെ സംസാരിച്ചാല്‍ അതിന് മറുപടി നല്‍കണ്ടേ എന്നും വി.ഡി സതീശൻ ചോദിച്ചു. എറണാകുളത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയത്.

Advertisment