തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
"അര്‍ജുനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ ഈ കത്തയക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മൂലമാണ്.
അര്‍ജുനെ കണ്ടെത്താനാകുന്നതുവരെ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശം നല്‍കണമെന്ന് ആത്മാര്‍ത്ഥമായി സൂചിപ്പിക്കുകയാണ്.
മതിയായ ഉപകരണങ്ങളും സജ്ജീകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു" കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടു.