മലയാള ഭാഷാ ബിൽ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിൽ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതെന്നും വിശദീകരണം. ​മലയാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല, ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുമില്ല. സിദ്ധരാമയ്യക്ക് മറുപടിയുമായി പിണറായി

New Update
2770472-pinarayi-siddahramayya

തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ബിൽ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണെന്നും, 

Advertisment

മലയാളം ആരെയും അടിച്ചേൽപ്പിക്കുന്നതല്ലെന്നും ഭാഷാസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു ഇത്.

കന്നഡയും തമിഴും സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാൻ തടസ്സമില്ലെന്നും, എല്ലാവർക്കും ജോലി ചെയ്യാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്നും സർക്കാർ വ്യക്തമാക്കി. 

‘മലയാള ഭാഷാ ബിൽ 2025’യെച്ചൊല്ലിയാണ് കേരളവും കർണാടകയും തമ്മിൽ തർക്കം ശക്തമായത്. കാസർകോട് ഉൾപ്പെടെയുള്ള അതിർത്തി ജില്ലകളിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ബാധിക്കുമെന്ന് കർണാടക ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

Advertisment