/sathyam/media/media_files/2026/01/31/1-2-2026-01-31-19-59-12.jpg)
കോഴിക്കോട്: ഉന്നയിച്ച വിവിധ വിഷയങ്ങളിലെ സർക്കാർ സഹായം എണ്ണിപ്പറഞ്ഞ് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. സംസ്ഥാന സർക്കാർ ഇൻഫാമിനെ സഹായിച്ചതായും മുഖ്യമന്ത്രി വിഷയങ്ങളിൽ ആത്മാർത്ഥമായി ഇടപെട്ടതായും ഇൻഫാം രജത ജൂബിലി സമാപന സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ വലിയ പിന്തുണ കഴിഞ്ഞ 10 വർഷമായി ലഭിക്കുന്നു. തോട്ടം പുരയിടം വിഷയം, ബഫർസോൺ വിഷയം, കാട്ടുപന്നി വിഷയം തുടങ്ങിയവയിൽ സർക്കാർ സഹായിച്ചു. നിരവധി കുടുംബങ്ങൾക്ക് പട്ടയം നൽകിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
ഇൻഫാം രജത ജൂബിലി സമാപനം സമ്മേളനം ഉത്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ വേദിയിലിരുത്തി കൊണ്ടാണ് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ നന്ദി പ്രകടിപ്പിച്ചത്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന കർഷക സംഘടനയാണ് ഇൻഫാമെന്നും കർഷകരെ ഒന്നിച്ച് നിറുത്താൻ ഇൻഫാമിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ഇൻഫാമിന്‍റെ നിർദേശങ്ങൾ കാർഷിക നയരൂപീകരണത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കായി നടത്തുന്ന ഇടപെടലിൽ താമരശ്ശേരി ബിഷപ്പിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us