തിരുവനന്തപുരം: മലയാള സിനിമയുടെ യശസ്സുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച കലാകാരനാണ് മോഹന്‍ലാലെന്നും, അദ്ദേഹത്തോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രി മോഹന്‍ലാലിനെ പ്രശംസിച്ചത്.
മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവവൈവിധ്യങ്ങളുടെ കലാകാരനാണ് മോഹന്‍ലാലെന്നും പിണറായി വിജയന്‍ പറഞ്ഞു.
മോഹൻലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണു മോഹന്‍ലാലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.