പാമ്പാടി: മുസ്ലിം ലീഗിനു നേരത്തേയുള്ള സമീപനം പുലര്‍ത്താനാകുന്നില്ല. ഇപ്പോള്‍ വല്ലാത്ത ഒരാര്‍ത്തി.. എങ്ങിനെയെങ്കിലും സീറ്റു പടിക്കണം.
അതിനായി ജമാഅത്തെ ഇസ്ലാമിയേയും, എസ്.ഡി.പി.ഐ യ്യേയും കൂട്ടുപിടിച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പ്രസംഗം
കേരളത്തില്‍ യു.ഡി.എഫിനെ നിയന്ത്രിക്കുന്നതു പുറത്തു നിന്നുള്ള ചില ശക്തികളാണന്ന്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ പോരാട്ടമല്ലേ നടന്നത്.
കോണ്‍ഗ്രസ് വിജയിച്ചു വിജയം ആദ്യം ആഘോഷിച്ചതു കോണ്‍ഗ്രസല്ല, എസ്.ഡി.പി.ഐ ആണെന്നു കേരളം കണ്ടതല്ലേ?.ന്യൂനപക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും പരസ്പരം പൂരകങ്ങളാണ്.
ഇതു നാടിനു ഗുണം ചെയ്യുകയില്ലന്നു മാത്രമല്ല വലിയ അപകടനിലയിലേക്കു കേരളത്തെ കൊണ്ടെത്തിക്കുകയും ചെയ്യും. മുന്‍പ് ഉണ്ടായിരുന്ന കോലീബി സഖ്യത്തെ വീണ്ടും രൂപപ്പെടുത്തിയെടുക്കുകയാണന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇടതുമുന്നണി മതനിരപേക്ഷതയാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിച്ചത്.
ഇപ്പോള്‍ ലോക്സഭയില്‍ തൃശൂരില്‍ ബി.ജെ.പി. വിജയിച്ചത് കോണ്‍ഗ്രസില്‍ നിന്നും ചോര്‍ന്ന വോട്ടുകള്‍ കൊണ്ടാണ്.
അവിടെ ഇടതുമുന്നണി 16000 വോട്ട് വര്‍ധിപ്പിക്കുകയാണു ചെയ്തതെന്നും പിണറായി പറഞ്ഞു. ജില്ലാ സെക്രട്ടറി എ.വി. റസല്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി വി.എന്‍ വാസവന്‍, പി.കെ.ബിജു, കെ.ജെ തോമസ്, റെജി സഖറിയ, കെ.എം രാധാകൃഷ്ണന്‍, കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.