തൊ​ഴി​ലു​റ​പ്പ് ഭേ​ദ​ഗ​തി ബി​ൽ: ആ​ശ​ങ്ക​ക​ൾ അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു

നി​ല​വി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം, കൂ​ലി ഇ​ന​ത്തി​ലെ മു​ഴു​വ​ൻ തു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് വ​ഹി​ക്കു​ന്ന​ത്.

New Update
pinarayi vijayan

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് ഭേ​ദ​ഗ​തി ബി​ല്ലി​ലെ ആ​ശ​ങ്ക​ക​ൾ ചൂ​ണ്ടിക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

Advertisment

നി​ർ​ദി​ഷ്ട നി​യ​മ​ത്തി​ലെ പ​ല വ്യ​വ​സ്ഥ​ക​ളും അ​തീ​വ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​വ​യാ​ണെ​ന്നും അ​വ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​രി​മി​ത​മാ​യ സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത്.

നി​ല​വി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം, കൂ​ലി ഇ​ന​ത്തി​ലെ മു​ഴു​വ​ൻ തു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് വ​ഹി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ ബി​ല്ലി​ൽ കൂ​ലി ഇ​ന​ത്തി​ലു​ള്ള കേ​ന്ദ്ര വി​ഹി​തം 60 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കു​ന്നു​ണ്ട്.

നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ലു​ള്ള ഇ​ത്ത​ര​മൊ​രു മാ​റ്റം തി​ക​ച്ചും വി​നാ​ശ​ക​ര​മാ​ണ്. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ഈ ​മാ​റ്റം മൂ​ലം കേ​ര​ള​ത്തി​ന് മാ​ത്രം പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 3,500 കോ​ടി രൂ​പ​യു​ടെ സാ​മ്പത്തി​ക ന​ഷ്ടം ഉ​ണ്ടാ​കും.

Advertisment