കാസർകോട് - പാണത്തൂർ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ എൻഒസി നൽകാൻ താല്പര്യം കാണിക്കുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; എംപിയുടെ കയ്യില്‍ തരാമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി; എംപിമാരുടെ യോഗത്തിനിടെ പിണറായി-രാജ്‌മോഹന്‍ വാക്‌പോര്‌

കാസർകോട്  എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്നും രാജ്‌മോഹന്‍ ആരോപിച്ചു

New Update
pinarayi vijayan rajmohan unnithan

തിരുവനന്തപുരം: എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിൽ വാക് പോര്. കാസർകോട് - പാണത്തൂർ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ എൻഒസി നൽകാൻ താല്പര്യം കാണിക്കുന്നില്ലെന്ന് ഉണ്ണിത്താൻ വിമർശിച്ചു. 

Advertisment

എന്‍.ഒ.സി എം പി യുടെ കയ്യില്‍ തരാം എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. കളിയാക്കരുതെന്നും പലതും കണ്ടാണ് ഇവിടംവരെ എത്തിയതെന്നും രാജ്മോഹന്‍ പറഞ്ഞു.

കാസർകോട്  എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്നും രാജ്‌മോഹന്‍ ആരോപിച്ചു.

Advertisment