/sathyam/media/media_files/2025/02/10/8KFzGupKi2cVwSzMybmq.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഓരോ മേഖലയിലും മുന്‍നിരയിലേയ്ക്ക് സ്ത്രീകള്‍ എത്തുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ കടന്നുവരുന്നത് നാടിന്റെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. അഗ്‌നിരക്ഷാ വകുപ്പിനു കീഴില്‍ സജ്ജമായ രാജ്യത്തിലെ ആദ്യത്തെ വനിത സ്‌കൂബാ ഡൈവിങ്ങ് ടീമിനെ പറ്റി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
2024 ല്‍ അഗ്‌നിരക്ഷാ വകുപ്പില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി നിയമിതരായ 100 വനിതാ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരില്‍ നിന്നും തിരഞ്ഞെടുത്ത പതിനേഴ് പേര്‍ക്കാണ് പരിശീലനം നല്‍കിയിട്ടുള്ളത്. ഈ പദ്ധതി വിജയകരമായി ആരംഭിക്കാന്‍ സാധിച്ചത് സമാനമായ നിരവധി പുതിയ പദ്ധതികള്‍ക്ക് പ്രചോദനം പകരും. കൂടുതല്‍ മികവോടെ നമുക്ക് മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഒരു നാടിന്റെ പുരോഗതി അളക്കുന്നതിനുള്ള ഏറ്റവും പ്രധാന മാനകങ്ങളിലൊന്ന് സ്ത്രീകളുടെ സാമൂഹിക പദവിയിലുണ്ടാകുന്ന വളര്‍ച്ചയാണ്. ഇന്ന് കേരളത്തില്‍ ഓരോ മേഖലയിലും മുന്‍നിരയിലേയ്ക്ക് സ്ത്രീകള്‍ എത്തുകയാണ്. ലിംഗനീതി ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഈ നേട്ടത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
സ്ത്രീകള്‍ പൊതുവില്‍ കടന്നു വരാതിരുന്നിരുന്ന തൊഴില്‍ മേഖലകളില്‍ അവരുടെ സാന്നിധ്യവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്. ആ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്ത അഗ്‌നിരക്ഷാ വകുപ്പിനു കീഴില്‍ സജ്ജമായ രാജ്യത്തിലെ ആദ്യത്തെ വനിത സ്‌കൂബാ ഡൈവിങ്ങ് ടീം.
ജലാശയ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, ജലാശയ അപകടങ്ങള്‍ ലഘൂകരിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ്സിനു കീഴിലുള്ള ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടന്നത്. 2024 ല്‍ അഗ്‌നിരക്ഷാ വകുപ്പില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി നിയമിതരായ 100 വനിതാ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരില്‍ നിന്നും തിരഞ്ഞെടുത്ത പതിനേഴ് പേര്‍ക്കാണ് പരിശീലനം നല്‍കിയിട്ടുള്ളത്. ഈ പദ്ധതി വിജയകരമായി ആരംഭിക്കാന്‍ സാധിച്ചത് സമാനമായ നിരവധി പുതിയ പദ്ധതികള്‍ക്ക് പ്രചോദനം പകരും. കൂടുതല്‍ മികവോടെ നമുക്ക് മുന്നോട്ടു പോകാം.