തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് നാ​ലു മ​ണി​ക്കൂ​ർ​ക്കൊ​ണ്ട് കാ​സ​ർ​ഗോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൊ​ച്ചി​യി​ലു​മെ​ത്താ​ൻ ക​ഴി​യുന്ന പദ്ധതിയായിരുന്നു സിൽവർലൈൻ:  മുഖ്യമന്ത്രി പിണറായി വിജയൻ

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യെ കാ​ണാ​ൻ കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​തി​നി​ധി​പോ​യി. പ​ദ്ധ​തി നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല

New Update
pinarayi

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് ത​ട​സ​മു​ണ്ടാ​യ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Advertisment

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ദീ​ർ​ഘ​ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ചാ​മ​ത് ലോ​ക​കേ​ര​ള സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് നാ​ലു മ​ണി​ക്കൂ​ർ​ക്കൊ​ണ്ട് കാ​സ​ർ​ഗോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൊ​ച്ചി​യി​ലു​മെ​ത്താ​ൻ ക​ഴി​യ​ണം.

 നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത്ത​ര​മൊ​രു കാ​ര്യ​ത്തി​നു ത​ട​സ​മു​ണ്ടാ​യി. അ​തി​വേ​ഗ റെ​യി​ൽ​പാ​താ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ങ്കി​ൽ റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി വേ​ണം.

അ​വ​ർ അ​നു​മ​തി ത​ന്നി​ല്ല. സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ അ​തി​നാ​യി നി​ര​ന്തരം പ​രി​ശ്ര​മി​ച്ചു. അ​പ്പോ​ഴാ​ണ് അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​ക്കു​ള്ള റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​നു കൊ​ടു​ത്തെ​ന്നും അ​വ​ർ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ. ​ശ്രീ​ധ​ര​ൻ പ​റ​ഞ്ഞ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യെ കാ​ണാ​ൻ കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​തി​നി​ധി​പോ​യി. പ​ദ്ധ​തി നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് റെ​യി​ൽ​വേ മ​ന്ത്രി​യെ ക​ണ്ട​പ്പോ​ഴും അ​നു​കൂ​ല​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Advertisment