New Update
/sathyam/media/media_files/2026/01/19/vd-satheesan-press-meet-6-2026-01-19-20-11-59.jpg)
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമർശിക്കുന്നത്.
Advertisment
സർക്കാർ ചില വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ ഭയക്കുന്നതെന്തിന് എന്ന ചോദ്യം നേരത്തെയും പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു.
സർക്കാരിന് ഇഷ്ടമുള്ള വിഷയം മാത്രം ചർച്ച ചെയ്യാനാണെങ്കിൽ നിയമസഭ ചേരുന്നത് എന്തിനു വേണ്ടിയാണ് എന്ന ചോദ്യവും വിഡി സതീശൻ്റെ ഭാഗത്ത് നിന്നുമുണ്ടായി.
സി.പി.എം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നും പടി പരോൾ. ക്രിമിനലുകൾക്ക് വേണ്ടിയുള്ള ഭരണമാണിത്.
പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവിന്, ടി.പി കേസ് പ്രതികൾക്ക് നിരന്തരം പരോൾ നൽകുന്നു.
ഈ വിഷയം സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ധൈര്യമില്ല എന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us