/sathyam/media/media_files/VXSDgfRG0TYFBmmldLe1.jpg)
തിരുവനന്തപുരം: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാ ട്രേഡ് യൂണിയനുകളും ലേബർ കോഡുകളെ ഒറ്റക്കെട്ടായി എതിർക്കുകയാണ് ചെയ്തതെന്നും ഏകപക്ഷീയമായി ലേബർ കോഡുകൾ നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ ആകെ പിന്തുണ അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിപൽക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബർ കോഡുകൾക്കെതിരെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം ശബ്ദമുയർത്തിയിട്ടും അതിനോട് മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലാളി സംഘടനകളിൽ നിന്നും രൂക്ഷമായ എതിർപ്പുയർന്നിട്ടും അതിനോട് പ്രതികരിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2015 നു ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചു ചേർക്കാനോ ത്രികക്ഷി ചർച്ചകൾ നടത്താനോ തയ്യാകാതെ തികച്ചും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായാണ് കേന്ദ്രം മുന്നോട്ടു പോകുന്നത്.
ലേബർ കോഡിൽ സംസ്ഥാനങ്ങൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള നടപടികൾ പോലും സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us