/sathyam/media/media_files/VXSDgfRG0TYFBmmldLe1.jpg)
തിരുവനന്തപുരം: വനഭൂമിയിലെ കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കെട്ടിടത്തിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കും.
1993ലെ ഭൂപതിവ് ചട്ടത്തിലെ വ്യവസ്ഥ പ്രകാരം 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി.
ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് നീക്കം.
കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. നിയമസ സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.