തിരുവനന്തപുരം: ജയില്‍ ഉദ്യോഗസ്ഥര്‍ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തെറ്റിനും ഉദ്യോഗസ്ഥര്‍ വിധേയര്‍ ആകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരിച്ചത്.
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ഉള്ള 7 വനിതകള്‍ ഉള്‍പ്പെട്ട 183 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കി പാസ്സിംഗ് ഔട്ട് പരേഡിലൂടെ സേനയുടെ ഭാഗമായി മാറിയത്.
കേരളത്തിലെ വിവിധ ജയിലുകളില്‍ ഉള്ള 7 വനിതകള്‍ ഉള്‍പ്പെട്ട 183 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കി പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്.
ഇതില്‍ 25 ബിരുദാനന്തര ബിരുദധാരികളും, 27 എഞ്ചിനീയറിഗ് ബിരുദധാരികളും, 98 ബിരുദധാരികളും, ഒരു എം.ബി.എ ബിരുദധാരിയും, ഒരു എം.ടെക് ബിരുദധാരിയും 9 ഡിപ്ലോമ യോഗ്യതയുള്ളവരും ഉള്‍പ്പെടുന്നു.