സര്‍പ്പ സക്സസ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പാമ്പുകടിയേറ്റ മരണങ്ങള്‍ പകുതിയായി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സര്‍പ്പ പദ്ധതിയെ കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി.

New Update
pinarayi vijayana niyamasabha

തിരുവനന്തപുരം: സര്‍പ്പ പദ്ധതിയെ കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി. കേരളത്തിലെ ജനവാസ മേഖലകളില്‍ അപകടകരമായി കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റുന്നതിനും പാമ്പുകടിയേറ്റുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായുള്ള സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും ശ്രമങ്ങളുടെ ഭാഗമായി നിലവില്‍ വന്ന പദ്ധതിയാണ് സര്‍പ്പ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.


പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഭൂരിപക്ഷവും വനത്തിന് പുറത്ത് വെച്ച് പാമ്പുകടിയേറ്റവരാണ് എന്ന വസ്തുതയാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിനെയും വനം വകുപ്പിനെയും പ്രേരിപ്പിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 


ഇന്ന് പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് രൂപകല്‍പ്പന ചെയ്ത ''സര്‍പ്പ'' മൊബൈല്‍ ആപ്പും വിദഗ്ധ പരിശീലനം ലഭിച്ച സര്‍പ്പ വോളണ്ടിയര്‍മാരുടെ ടീമും നിലവില്‍ വന്നിട്ട് നാല് വര്‍ഷമാവുകയാണ്.


ഇതിനുള്ളില്‍ 48,000 ല്‍ പരം വിവിധയിനം പാമ്പുകളെ സുരക്ഷിതമായി പിടികൂടി അനുയോജ്യമായ ഇടങ്ങളില്‍ തുറന്നുവിടുന്നതിനും, പാമ്പുകടിയേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിലും സര്‍പ്പ വോളണ്ടിയര്‍മാര്‍ക്കുള്ള പങ്ക് പ്രശംസനാര്‍ഹമാണ് എന്നും അദ്ദേഹം കുറിച്ചു.


ഇതിനോടൊപ്പം സര്‍ക്കാര്‍ ''പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം'' പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാമ്പുകടിയേറ്റ മരണങ്ങള്‍ പൂര്‍ണമായും തടയുകയും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മരണങ്ങള്‍ പകുതിയായി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisment