/sathyam/media/media_files/JKsbeUvemSpvmhjkwhnC.jpg)
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടേത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ചിലര്‍ സുരക്ഷയൊരുക്കുന്നു.
ബോധപൂർവമാണ് ചിലരുടെ ഇടപെടൽ. സ്ത്രീപീഡനത്തിന് ജയിലിൽ കിടന്നയാൾ സതീശനൊപ്പമുണ്ട്. അന്ന് അവരെ പുറത്താക്കിയിരുന്നോ? .രാഹുലിന്റെ കാര്യം സമൂഹം നന്നായി ചർച്ചചെയ്തു.
ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതാണോ രാഹുല്‍ ചെയ്തത്. അത്തരം ഒരു പൊതുപ്രവർത്തകനെ അപ്പോൾ പുറത്താക്കേണ്ട. കോണ്‍ഗ്രസിന്‍റെ മാതൃകാപരമായ നടപടിയല്ല .
രാഹുലിനെതിരെയുള്ള പരാതിയെക്കുറിച്ച് നേതൃത്വം ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന് പറയുന്നു.എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് കാത്തു. ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയല്ലേ?' മുഖ്യമന്ത്രി ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us