/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്നും കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റ് നിര്‍ബന്ധമായും കിട്ടണം. പതിനൊന്ന് ആയാല്‍ സന്തോഷമെന്ന നിലപാടുമായി ജോസഫ് ഗ്രൂപ്പ്.
ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്നു കോണ്‍ഗ്രസ്. വിജയ സാധ്യത പരിഗണിച്ചു സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കമെന്നാണു കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.
പാര്‍ട്ടി പിളര്‍ന്ന സമയം ചിഹ്നം പ്രശ്‌നമായിരുന്നു. ഇപ്പോള്‍ ചിഹ്നമായി, പാര്‍ട്ടിക്ക് അംഗീകാരമായി. വിജയ സാധ്യത കൂടിയെന്നണു ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, നിയമസഭാ സീറ്റു നല്‍കിയതു ചൂണ്ടിക്കാട്ടിയാണു കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലും അര്‍ഹിക്കുന്ന പരിഗണന നല്‍കിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫ് ഗ്രൂപ്പിനെ അറിയിച്ചതായാണു വിവരം. ചങ്ങനാശേരി സീറ്റില്‍ ആരു മത്സരിക്കുമെന്ന ആലോചന കോണ്‍ഗ്രസില്‍ തുടങ്ങിയിട്ടുണ്ട്.
ഏറ്റുമാനൂരില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പേരാണ് ഉയര്‍ന്നു വരുന്നത്. മന്ത്രി വാസനോട് ശക്തമായ മത്സരം കാഴ്ചവെക്കാനും മണ്ഡലം തിരിച്ചു പിടിക്കാനും നാട്ടകം സുരേഷിനു കഴിയുമെന്നു കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.
/filters:format(webp)/sathyam/media/media_files/7UUY3L8aSNhjmZChJNYl.jpg)
ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷന്‍ അംഗം പി.കെ. വൈശാഖന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്. ചങ്ങനാശേരിയില്‍ കെ.സി. ജോസഫ് അജീസ് ബെന്‍ മാത്യൂസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വരുന്നത്.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ കേരളാ കോണ്‍ഗ്രസില്‍ സജീവമാണ്. മുന്നണിയില്‍ കൂടിയാലോചനകള്‍ ഇല്ലാതെ ജോസഫ് ഗ്രൂപ്പ് ആരെയെങ്കിലും സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. കുട്ടനാട് സീറ്റില്‍ ജോസഫ് ഗ്രൂപ്പ് സമാന നീക്കം നടത്തിയത് കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us