രാഹുലിന്റെ താക്കീത് ഫലം കണ്ടോ ! രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്നു താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് പിജെ കുര്യന്‍. നിലപാട് മാറ്റം മന്നം സമ്മേളന വേദിയില്‍ രാഹുല്‍ നേരിട്ട് അതൃപ്തി അറിയിച്ചതിനു പിന്നാലെ

അതേസമയം, കോണ്‍ഗ്രസില്‍ ഇല്ലാത്ത ഒരാള്‍ക്ക് സീറ്റ് നല്‍കില്ല എന്നതില്‍ എന്താണ് തെറ്റ് എന്ന അഭിപ്രായങ്ങളും കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്നുണ്ട്.

New Update
rahul mankoottathil pj kurian
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനു നിയമസഭാ സീറ്റ് കൊടുക്കരുതെന്നു താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്നു പി.ജെ.കുര്യന്‍.

Advertisment

പാലക്കാട് സീറ്റില്‍ വേറെ ആളെ നിര്‍ത്തുമെന്നും കോണ്‍ഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാര്‍ഥികളുണ്ട്. അതു പാലക്കാട് തന്നെയുണ്ടെന്നും കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഈ പരാമര്‍ശങ്ങള്‍ക്കു ശേഷം പെരുന്നയില്‍ മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടം പി.ജെ കുര്യനെ വഷിയത്തില്‍ അതൃപി അറിയിച്ചിരുന്നു. 


രാഹുല്‍ പി.ജെ. കുര്യന്‍ ഇരിക്കുന്നിടത്ത് എത്തി കുര്യനോട് ചെവിയില്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണു ഫേസ്ബുക്കിലൂടെ തിരുത്തുമായി പി.ജെ. കുര്യന്‍ രംഗത്തെത്തിയത്.


രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്നു ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിനു സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. 

മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണു ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പെന്നും മറ്റുള്ള പ്രചരണം ശരിയല്ലെന്നും പി.ജെ കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


അതേസമയം, കോണ്‍ഗ്രസില്‍ ഇല്ലാത്ത ഒരാള്‍ക്ക് സീറ്റ് നല്‍കില്ല എന്നതില്‍ എന്താണ് തെറ്റ് എന്ന അഭിപ്രായങ്ങളും കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുന്നുണ്ട്. മന്നം ജയന്തി വേദിയല്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോട് സംസാരിക്കാനും രാഹുല്‍ ശ്രമിച്ചിരുന്നു. 


എന്നാല്‍, ചെന്നിത്തില രാഹുലിനെ കണ്ട ഭാഗം നടിക്കാതെ മുന്നോട്ടു പോവുകയായിരുന്നു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ശക്തമായ നലപാട് സ്വീകരിച്ച നേതാക്കളില്‍ ഓള്‍ ചെന്നിത്തലയായിരുന്നു.

Advertisment