ശബരിമലയിലെ സ്വര്‍ണം എവിടെ പോയെന്നതിനുള്ള ഉത്തരമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; അല്ലാതെ ചര്‍ച്ച ചെയ്ത് വിഷയം ലഘൂകരിക്കലല്ലെന്നും പ്രതിപക്ഷ ഉപനേതാവ്; ശബരിമല സ്വര്‍ണക്കൊള്ള ലോകവും കേരളവും ചര്‍ച്ച ചെയ്യുന്ന വിഷയമാണെന്നും പികെ കുഞ്ഞാലിക്കുട്ടി

നടപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് റിമോട്ട് കണ്‍ട്രോള്‍ ഉണ്ടെന്ന സംശയം ഉണ്ടായിട്ടുണ്ട്. അതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. 

New Update
vd satheesan pk kunhalikutty
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ചര്‍ച്ച ചെയ്ത് വിഷയം ലഘൂകരിക്കാമെന്ന ആഗ്രഹം സര്‍ക്കാരിന് കാണും. പ്രതിപക്ഷം അതിന് നിന്ന് കൊടുത്തില്ല. 

Advertisment

ശബരിമല സ്വര്‍ണക്കൊള്ള ലോകവും കേരളവും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. അതില്‍ ചര്‍ച്ചയ്ക്ക് ഒരു പ്രസക്തിയുമില്ല. വിളിക്കുന്ന മുദ്രാവാക്യത്തിന് ഒരു അര്‍ത്ഥവുമില്ല എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സോണിയ ഗാന്ധിയുടെ പേര് പറഞ്ഞാണ് മുദ്രാവാക്യം. ജയിലില്‍ കിടക്കുന്നത് ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ചോദ്യം ചെയ്യാന്‍ പോകുന്നത് ആരെയൊക്കെ ആണെന്നും എല്ലാവര്‍ക്കും അറിയാം.

നടപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് റിമോട്ട് കണ്‍ട്രോള്‍ ഉണ്ടെന്ന സംശയം ഉണ്ടായിട്ടുണ്ട്. അതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. 

ശബരിമലയിലെ സ്വര്‍ണം എവിടെ പോയെന്നതിനുള്ള ഉത്തരമാണ് ജനങ്ങള്‍ക്ക് വേണ്ടത്. അല്ലാതെ ചര്‍ച്ച ചെയ്ത് വിഷയം ലഘൂകരിക്കലല്ല എന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment