Advertisment

മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ്, പക്ഷേ 'കമ്മ്യൂണലിസം' പറയരുത്, അത് അപകടമാണ്: വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്, അതിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന് നാവുപിഴ വന്നതായിരുന്നുവെങ്കില്‍ ഖേദം പ്രകടിപ്പിച്ചാല്‍ പ്രശ്‌നം തീരുമായിരുന്നു

New Update
pk kunjalikutty election.jpg

മലപ്പുറം: മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന് ശക്തമായ ശ്രമം നടക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. 

Advertisment

അത്തരം ശക്തികള്‍ക്ക് വഴിമരുന്നിട്ടു കൊടുക്കുന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ്. പക്ഷേ 'കമ്മ്യൂണലിസം' പറയുന്നത് അപകടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന് നാവുപിഴ വന്നതായിരുന്നുവെങ്കില്‍ ഖേദം പ്രകടിപ്പിച്ചാല്‍ പ്രശ്‌നം തീരുമായിരുന്നു.

പക്ഷേ ഇതിപ്പോള്‍ ഒരു പി ആര്‍ ഏജന്‍സി ചെയ്തതാണെന്നാണ് പറയുന്നത്. ഏതാണ് ഈ പി ആര്‍ ഏജന്‍സിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Advertisment