സാമ്പത്തിക ക്രമക്കേട്; മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ നടപടിയുമായി സിപിഎം; പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി

വിഭാഗീയതയെ തുടർന്ന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി  പിരിച്ചു വിട്ടു. ശശിക്കെതിരെ നിരവധി പരാതികള്‍ പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു

New Update
pk sasi

പാലക്കാട്: മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Advertisment

ഇതോടെ പികെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. സിഐടിയു ജില്ലാ പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ശശിക്ക് ഈ സ്ഥാനങ്ങളും നഷ്ടമായി.ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും. 

സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്.

വിഭാഗീയതയെ തുടർന്ന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി  പിരിച്ചു വിട്ടു. ശശിക്കെതിരെ നിരവധി പരാതികള്‍ പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു.

Advertisment