യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്ന് കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച സി​പി​എം നേ​താ​വും ഷൊ​ർ​ണൂ​ർ മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​കെ.​ശ​ശി. കെ​ടി​ഡി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഒ​ഴി​ഞ്ഞ​താ​ണെ​ന്ന് പ്രതികരണം

ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പി.​കെ. ശ​ശി യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു

New Update
p.k-sasi

പാ​ല​ക്കാ​ട്:യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്ന് കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച സി​പി​എം നേ​താ​വും ഷൊ​ർ​ണൂ​ർ മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​കെ.​ശ​ശി.

Advertisment

കെ​ടി​ഡി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഒ​ഴി​ഞ്ഞ​താ​ണെ​ന്ന് പി.​കെ. ശ​ശി പ​റ​ഞ്ഞു.


വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് പ​ദ​വി ഒ​ഴി​യു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

 യു​ഡി​എ​ഫ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫു​മാ​യോ മ​റ്റേ​തെ​ങ്കി​ലും യു​ഡി​എ​ഫ് നേ​താ​വു​മാ​യോ ഇ​തു​വ​രെ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പി.​കെ. ശ​ശി വ്യ​ക്ത​മാ​ക്കി.

താ​ൻ ഇ​പ്പോ​ഴും സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും, മാ​ർ​ക്സി​സ്റ്റ്-​ലെ​നി​നി​സ്റ്റ് ആ​ശ​യം മു​റു​കെ പി​ടി​ക്കു​ന്ന ആ​ളാ​ണെ​ന്നും ശ​ശി പ​റ​ഞ്ഞു.

ത​ന്‍റെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ച്ചാ​ൽ അ​ത് വ്യ​ക്ത​മാ​കു​മെ​ന്നും ത​ന്നോ​ട് യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​മോ​യെ​ന്ന് ചോ​ദി​ക്കു​ന്ന​ത് ആ​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം വി.​ഡി.​സ​തീ​ശ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​കും. ത​നി​ക്കെ​തി​രാ​യി മ​ണ്ണാ​ർ​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ട​ലെ​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​ഡി​എ​ഫ് അ​ത് മു​ത​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണെ​ന്നും ശ​ശി ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പി.​കെ. ശ​ശി യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു.

കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ‌ പ​ദ​വി രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ശ​ശി രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment